പൊന്നാനിയുടെ പേരിൽ തുടങ്ങിയിരിക്കുന്ന ഈ ബ്ലോഗിലേക്ക് സ്വാഗതം, നിങ്ങൾക്ക് ഇതിലേക്ക് വാർത്തകൾ ചേർക്കുന്നതിനായി നങ്ങളുമായി ബന്ധപ്പെടുക +919526852663

2011, സെപ്റ്റംബർ 23, വെള്ളിയാഴ്‌ച

വിശ്രമം

പൊന്നാനിയെ കുറിചുള്ള വാർത്തകൾക്ക് കുറച്ച് വിശ്രമം. ബ്ലോഗിന്റെ വർക്കും മറ്റു ചില വർക്കുകളുമാണ് കാരണം വൈകാതെ തന്നെ തുടങ്ങുന്നതാണെന്ന് അറിയിക്കുന്നു

2011, സെപ്റ്റംബർ 3, ശനിയാഴ്‌ച

പൊന്നാനി തുറമുഖ വികസനത്തിന് അംഗീകാരം

പൊന്നാനി തുറമുഖ വികസനത്തിനായി മലബാർ പോർട്ട് ലിമിറ്റടുമായി സർക്കാർ ഏർപ്പെടേണ്ട കൺസഷൻ എഗ്രിമെന്റിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി കെ.ബാബു അറിയിചു സർക്കാരിനു വേണ്ടി മലബാർ പോർട്ട് പ്രൈവറ്റ് ലിമിറ്റടുമയി കൺസഷൻ എഗ്രിമെന്റ് നിർവഹണ നടപടികൾക്കയി തുറമുഖ സെക്രട്ടറിയെ ചുമതലപ്പെടുത്താൻ മന്ത്രിസഭ തീരുമാനിചു.
    ബിഒടി അടിസ്താനത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ ഓൾ വെതർ തുറമുഖമായി പൊന്നാനി തുറമുഖം വികസിപ്പിക്കാനും സ്വന്തം ചിലവിൽ വിശദ പദ്ധതി  റിപോർട്ട് തയ്യറാക്കാനും മലബാർ പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെ അനുവദിക്കുന്നതിനും 2008 ൽ ഉത്തരവായിരുന്നു.
      സ്വകാര്യ നിക്ഷേപപകരെ ആഗോള ടെൻഡറിലൂടെ കണ്ടെത്തുന്നതിനും സ്വിസ് ചലഞ്ച് മാതൄകസ്വീകരിക്കാനും തീരുമാനമായിരുന്നു. പദ്ധതി റിപ്പോർട്ട് സർക്കാർ അംഗീകരിച് അഗോള ടെൻഡർ ക്ഷണിചിരുന്നു

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

മാതൃഭാഷക്കും വിലക്ക്

കേരളത്തിലെ ഒരു വിദ്യാലയത്തിലാണ് നാടിന് അഭമാനത്തിലാഴ്ത്തിയ ഈ സംഭവം നടന്നത്.ക്ലാസ് മുറിയിൽ വിദ്യാർഥികൾ തമ്മിൽ മലയാളം സംസാരിചു എന്നതിന്റെ പേരിൽ ഇവരെ ക്ലാസ്സിൽ നിന്നു പുറത്താക്കുകയും,1000 രൂപയോളം പിഴ ഈടാക്കുകയും ചെയ്തു.ഇവരുടെ വാഹനങ്ങൾ വരാൻ വൈകുമെന്ന് അറിയിചതായി കുട്ടികൾ പറഞ്ഞു.ഇത്തരത്തിൽ നൂറോളം കുട്ടികളാണ് പുറത്താക്കപെട്ടത്.മാനുഷിക മൂല്ല്യങ്ങൾ പടിപ്പിക്കേണ്ട ഇത്തരം സ്ഥാപനങ്ങൾ(വിദ്യാലയം) ജന്മാവകശത്തെത്തന്നെ നിശേദിചത് പ്രതിശേദത്തിന് ഇടയാക്കിയിടുണ്ട്.ഇതിൽ രണ്ട് വിദ്യാർത്തികൾ പിഴ അടചതായി അറിയിചെങ്കിലും സംഭവം വ്യാജമാണെന്ന് സ്കൂൾ അധികൃതർ അറിയിചു.
                          സംഭവത്തെത്തുടർന്ന് പാർലമെന്റിൽ ‘സ്കൂളുകളിലെ ഭാഷ’  വിഷയമായി.വിഷയം അവതരിപ്പിച മന്ത്രിയെ പോലും അത്:ഭുത പെടുത്തിക്കൊണ്ട് എല്ലാ അഗങ്ങളും വിഷയത്തെ അനുകൂലിച്ചു,ഇത്തരത്തിൽ അദ്യാപനം നടത്തുന്ന സ്ക്കൂളുകളുടെ ലൈസൻസ് റദ്ദാക്കനുള്ള അനുമതിയും സഭ അറിയിചു,മലയാളിക്ക് തന്നെ മലയാളത്തെ മടുക്കുന്ന ഈ സാഹചര്യത്തിൽ സ്ക്കൂളുകളും ഈ നിലതുടർന്നാൽ മലയാളം മരിക്കേണ്ട സമയം അയിരിക്കുന്നു

         അതിനാൽ ഈ രീതിയോടുളള നിങ്ങളുടെ അഭപ്രായം അറിയിക്കുമെന്ന് കരുതുന്നു

ഇന്ന് ചെറിയ പെരുന്നാൾ

കേരളം ഇന്ന് ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ)അഘോഷിക്കുന്നു.  ലോകമെബാടുമ്മുള്ള് മുസ്ലിം സഹോദരങ്ങളുടെ പ്രദാനപ്പെട്ട രണ്ടാഘോഷങ്ങളിൽ ഒന്നാണ് ഈ പെരുന്നാൾ.
30 ദിവസത്തെ മനസും ശരീ‍രവും ഒന്നാക്കികൊണ്ടുള്ള വ്രതത്തിന് ശേഷം ആണ് പെരുന്നാൾ അഘോശിക്കുന്നത്.ശവ്വാൽ മാസപിറവി മാനത്ത് കണ്ടതോടെയാണ് പെരുന്നാൾ തിയ്യതി തീരുമാനമായത്.വിശ്വാസികൾക്ക് മനസ്സിനു കുളിരാണ് ഈ സുദിനം.മാസപിറവി കണുന്നതിന്റെ അടിസ്താനത്തിൽ പെരുന്നാൾ തിയ്യതിയിൽ മറ്റമുണ്ടകാം. അതിനാലാണ് മസ്ക്കറ്റ് (ഒമാൻ) ഒഴിചുള്ള രാജ്യങ്ങളിൽ ഇന്നലെ പെരുന്നാൾ അഘോശിച്ചത്

                          ഏവർക്കും ചെറിയ പെരുന്നാൾ അശംസകൾ

2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

anna hasare get win!! അണ്ണാ ഹസാരെ വിജയിചു

ദില്ലി: അഴിമതിക്കെതിരെ സന്ധിയില്ലാ യുദ്ധം പ്രഖ്യാപിച്ച അണ്ണാ ഹസാരെയുടെ നിരാഹാരസമരത്തിന് ശുഭാന്ത്യം. ദില്ലിയില്‍ നിന്നുള്ള അഞ്ചുവയസുകാരി സിമ്രാന്‍, ഇക്ര എന്നീ കുട്ടികളില്‍ നിന്നും ഇളനീര്‍ വാങ്ങിക്കുടിച്ചാണ്് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരം ഹസാരെ അവസാനിപ്പിച്ചത്. രാംലീല മൈതാനത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് അനുയായികളുടെ ആഹ്ലാദാരവങ്ങള്‍ക്കിടെയായിരുന്നു ഹസാരെ നിരാഹാരത്തിന് ശുഭാന്ത്യം കുറിച്ചത്.
 രാവിലെ തന്നെ സമരവേദിയിലെത്തിയ ഹസാരെ തികച്ചും ഉത്സാഹവാനായിരുന്നു. സമരവേദിയിലെ പതിവു ഭജനയ്ക്ക് ശേഷം അദ്ദേഹം കുട്ടികള്‍ക്കൊപ്പമാണ് വേദിയില്‍ സമയം ചെലവഴിച്ചത്. 10 മണിയോടെ അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗത്തിന് ശേഷമാണ് ഇളനീര്‍ കുടിച്ച് അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചത്.
 സമരത്തിന് പിന്തുണ നല്‍കിയ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും കെജ്‌രിവാള്‍ നന്ദി അറിയിച്ചു. ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് പാര്‍ലമെന്റില്‍ ഇന്നലെ പ്രമേയം അവതരിപ്പിച്ചതോടെയാണ് നാളുകള്‍ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ട് നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്. ഹസാരയുടെ നില അല്പം മോശമായ്തിനാൽ അശുപത്രിയിലേക്ക് മറ്റാൻ അദ്ദേഹത്തെ നോക്കിയിരുന്ന ഡോക്ട്ടർമാർ അറിയിച്ചു ഹ്ര്`ദയമിടിപ്പ് കുറഞ്ഞതാണ് കാരണം, പഴയ നില തിരിചെടുക്കാൻ മൂന്നു ദിവസമെങ്കിലും വേണ്ടി വന്നേക്കാം

anna hasare get win!!അണ്ണാ ഹസാരെ

അണ്ണാ ഹസാരയുടെ സമരം ഗാന്ധീയമല്ല എങ്കിൽ കൂടി അത് ജനങ്ങൾ വേണ്ടിയുള്ളതായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലിതാദ്യമായാണ് പുറത്ത് നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങി ഒരു ബിൽ സഭ പാസ്സാക്കുന്നത്.അദ്ദേഹത്തിന്റെ വിജയത്തിനും അരോഗ്യത്തിനും നമുക്ക് പ്രാർത്തിക്കാം

2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച

ponnaniyile vivarangalum matum പൊന്നാനിയിലെ വിവരങ്ങളും മറ്റും


ഇനി മുതൽ പൊന്നാനിയിലെ വാർത്തകളും മറ്റു കാര്യങ്ങളും എന്റെ (മുഹമ്മദ് ദിൽക്കാസ്.ക്കെ) ഈ പൊന്നാനി.ക്കൊ.സിസി[http://ponnani.co.cc] എന്ന ഈ ബ്ലോഗിലൂടെ എന്റെ പ്രിയപ്പെട്ട പ്രേഷകർക്ക് ലഭിക്കുന്നതാണ്.
ബ്ലോഗിലെ കുറ്റങ്ങളും മറ്റും ഇതിലൂടെ എന്നെ അറിയിക്കുമെന്ന് കരുതുന്നു
പൊന്നാനി © 2008. Design by :Dilkhas Sponsored by: Tutorial87 Commentcute